ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി. വിശ്വംഭരപണിക്കര്‍ അ ച്ചന്‍കോവിലാറിനേയും പമ്പയാറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന 12 കി.മീ. ദൈര്‍ഘ്യമുള്ള ഒരു പുഴയാണ് കുട്ടന്‍മ്പേരൂരാറ്. ബുധനൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ പടിഞ്ഞാറ് അതിര്‍ത്തിയില്‍ കൂടിയും ചെന്നിത്തല, മാന്നാര്‍ പഞ്ചായത്തുകളുടെ കിഴക്കന്‍ അതിര്‍ത്തിയിലൂടേയും ഒഴുകുന്ന പുഴ ഈ മൂന്ന് പഞ്ചായത്തുകളുടെയും പ്രധാനപ്പെട്ട ജലസ്രോതസ്സ് ആയിരുന്നു. ആശാസ്ത്രീയമായി പാലങ്ങള്‍ നിര്‍മ്മിച്ചതും കൈത, പരുത്തി മുതലായ ചെടികളും പോളയും, പായലും കാരണം ആറ്റിലെ നീരൊഴുക്ക് ഇല്ലാതായി. ചെന്നിത്തല പള്ളിയോടം ആറന്‍മുള ജലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ടി ആറിലൂടെയാണ്. ഹോട്ടലുകളിലേയും മറ്റും മാലിന്യങ്ങളും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങളും പുഴയിലേക്ക് തള്ളുന്നതുകാരണം ജലം വലിയ തോതില്‍ മലിനമായി. കഴുനായ്, അട്ട, വിഷപാമ്പുകള്‍ തുടങ്ങിയ ജലജീവികള്‍ ധാരാളമായി ഉണ്ടായി. ആറ്റിലെ ജലം മലിനമായതോടെ പരിസരപ്രദേശങ്ങളിലെ കിണറുകളിലേയും, കുളങ്ങളിലേയും വെള്ളം മലിനമായി. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറിന് പുനര്‍ജډം നല്‍കാന്‍ തീരുമാനി
Kuttamperoor River
Budhanoor Panchayat brings Kuttamperoor River back to Life.......