കുട്ടമ്പേരൂരാര്‍ സന്ദര്‍ശിക്കാന്‍ ജര്‍മന്‍ സംഘം എത്തുന്നു
ബുധനൂര്‍ ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍ജډം നല്കിയ കുട്ടമ്പേരൂരാര്‍ സന്ദര്‍ശിക്കാന്‍ ജര്‍മ്മന്‍ കമ്പനിയായ സെന്‍വാടെക് ലെ ടെക്നിക്കല്‍ ഉദ്യോഗസ്ഥരായ റയിനെര്‍സ്കോറി, ബെര്‍നഡ്ഫ്രിസ്ക് എന്നിവര്‍ 18 -ന് രാവിലെ 08.00 മണിക്ക് എത്തുന്നു. ജര്‍മ്മന്‍ സാങ്കേതിക വിദ്യഉപയോഗിച്ച് ടി കമ്പിനിയുടെ സാമൂഹ്യസേവനത്തിന്‍റ ഭാഗമായി കുട്ടമ്പേരൂരാര്‍ നവീകരിക്കുന്നത് സംബന്ധിച്ച് പഠിക്കാനാണ് ഇവര്‍ എത്തുന്നത്. ഇവരോടൊപ്പം കോ-ഓര്‍ഡിനേറ്ററുമാരായ തമ്പുകുര്യനും,ജോണ്‍ എബ്രഹാമും അനുധാവനം ചെയ്യും.
700 തൊഴിലുറപ്പ് തൊഴിലാളികള്‍ മുപ്പതിനായിരം തൊഴിലുറപ്പ് ദിനങ്ങള്‍ എടുത്താണ് മാലിന്യം നിറഞ്ഞ കുട്ടമ്പേരൂരാറിന് പുതുജീവന്‍ നല്കിയത്.ദേശീയ തലത്തില്‍ശ്രദ്ധേയമായ പാരിസ്ഥിതിക പ്രവര്‍ത്തനമായിട്ടാണ് ഇതിനെ മാധ്യമങ്ങള്‍ ഏറ്റെടുത്തത്. കുട്ടമ്പേരൂരാറ് മാത്യകയായി നഷ്ടപ്പെട്ടു പോയ പല ആറുകളും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നു. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളുടെ വിവിധ പഠന സംഘങ്ങള്‍ കുട്ടമ്പേരൂരാര്‍ സന്ദര്‍ശിക്കുന്നുണ്ട്. വിദേശ പഠന സംഘം ടി സ്ഥലം സന്ദര്‍ശിച്ച ശേഷം ബഹുമാനപ്പെട്ട മന്ത്രിമാരായ തോമസ്ഐസക്ക്,ജി.സുധാകരന്‍,മാത്യു ടി തോമസ് എന്നിവരേയും സന്ദര്‍ശിക്കുന്നതാണന്ന് ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി വിശ്വംഭര പണിക്കര്‍ അറിയിച്ചു.
Comments
Post a Comment