പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാൻ കി ബാത് പ്രഭാഷണത്തിൽ ഇടം പിടിച്ചു കേരളത്തിന്റെ കുട്ടംപേരൂർ ആറും. ജലസംരക്ഷണത്തിനും
മഴവെള്ള സംഭരണത്തിനും ജനങ്ങളും പഞ്ചായത്തു മുതലുള്ള
ഭരണസംവിധാനങ്ങളും കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന
സന്ദേശം നൽകുന്നതിനിടെയാണു രാജസ്ഥാനിലെയും മറ്റും ജലസംരക്ഷണ
മാതൃകകൾക്ക് ഒപ്പം പ്രധാനമന്ത്രി ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ–മാവേലിക്കര
താലൂക്കുകളിലൂടെ ഒഴുകുന്ന കുട്ടംപേരൂരാറിനെയും പരാമർശിച്ചത്.
മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയിലൂടെ ഏകദേശം ഏഴായിരത്തോളം തൊഴിൽ ദിനങ്ങൾ ക്രമീകരിച്ച് 70 ദിവസംകൊണ്ടാണ് ഈ കൈവഴിയെ ജനങ്ങൾ പുനർജീവിപ്പിച്ചത്. അച്ചൻകോവിലാറിന്റെ ഉളുന്തി ഭാഗത്തു നിന്ന് ഉത്ഭവിച്ചു ബുധനൂർ പഞ്ചായത്തിലൂടെ ഒഴുകി മാന്നാർ നാക്കട–പരുമല ഭാഗത്തു പമ്പാനദിയിൽ ലയിക്കുന്ന 12 കിലോമീറ്റർ ദൈർഘ്യമുള്ള ചെറിയൊരു നദിയാണ് കുട്ടംപേരൂരാർ. കേരളത്തിലെ നദികളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടില്ലെങ്കിലും ചെന്നിത്തല കരക്കാരുടെ പള്ളിയോടം ആറന്മുള വള്ളംകളിക്കു പോകാൻ ഈ ജലപാതയിലൂടെ സഞ്ചരിച്ചാണു പമ്പാനദിയിൽ ചേരുന്നത്.
ഉത്തർപ്രദേശിൽ ഗംഗയുടെ കൈവഴിയായ സസൂർ കദേരി എന്ന നദി 45 ഗ്രാമങ്ങളിലെ ജനങ്ങൾ ചേർന്നു പുനർനിർമിച്ച കാര്യവും തന്റെ 43–ാമത്തെ മാൻ കി ബാത് പ്രഭാഷണത്തിൽ മോദി എടുത്തു പറഞ്ഞു. രാജസ്ഥാനിലെ ബവോദികളുടെ കാര്യവും മോദി ചൂണ്ടിക്കാട്ടി. ഏകദേശം 35,000 കോടി രൂപ ജലസംരക്ഷണത്തിനായി എംഎൻആർഇജിഎ പദ്ധതി പ്രകാരം രാജ്യത്ത് ഈ വർഷം ചെലവിട്ടു. മേയ് മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ജലസംരക്ഷണത്തിനായി ജനങ്ങൾ ഒന്നിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കാൽ നൂറ്റാണ്ടിലേറെയായി മാലിന്യത്താൽ മൂടപ്പെട്ടു നീരൊഴുക്കും നിലച്ചുകിടന്ന കുട്ടംപേരൂർ ആറ് ബുധനൂർ ഗ്രാമപഞ്ചായത്തിന്റെ റവന്യു പരിധിയിലാണ്. ഒട്ടേറെ പദ്ധതികൾ വന്നിട്ടും ആറിനെ രക്ഷിക്കാനോ, നീരൊഴുക്കു പുനഃസ്ഥാപിക്കാനോ സാധ്യമായിരുന്നില്ല. അങ്ങനെയാണു സംസ്ഥാന സർക്കാരിന്റെ നവകേരള മിഷൻ ഹരിതകേരളം പദ്ധതിയിൽ പെടുത്തി മാലിന്യ നിർമാർജനം, ജൈവസമൃദ്ധി, ജലസ്രോതസുകളുടെ സംരക്ഷണം എന്നീ ലക്ഷ്യത്തോടെ കുട്ടംപേരൂർ ആറ് നവീകരിക്കാൻ തീരുമാനിച്ചത്. 2016ൽ നവീകരണത്തിന്റെ ആദ്യഘട്ടം നാടിനു സമർപ്പിച്ചു.

News Source :- Manorama News
Comments
Post a Comment