പൊതുജന സേവന മേഖലയില്‍ നൂതന ആശയ ആവിഷ്ക്കാരത്തിനുള്ള 2017 -ലെ മുഖ്യമന്ത്രിയുടെ അവാര്‍ഡ് തിരുവനന്തപുരത്തെ ദര്‍ബാര്‍ ഹാളില്‍ ചേര്‍ന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനില്‍ നിന്നും ബുധനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി. വിശ്വംഭരപണിക്കര്‍ ഏറ്റുവാങ്ങി. 2.5 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും ലഭിച്ചു. ഡെവലപ്മെന്‍റല്‍ ഇന്‍റര്‍വെന്‍ഷന്‍സ്, പ്രൊസിജുറല്‍ ഇന്‍റര്‍വെന്‍ഷന്‍, പബ്ലിക് സര്‍വ്വീസ് ഡെലിവറി എന്നീ മൂന്ന് വിഭാഗത്തിലായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. റവന്യു വകുപ്പ് മന്ത്രി ശ്രീ. ഇ. ചന്ദ്രശേഖരന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തദ്ദേശ സ്വയംഭരണ വുപ്പ് മന്ത്രി മന്ത്രി ശ്രീ. എ.സി മൊയ്ദീന്‍, ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ.കെ ഷൈലജ ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു. ഡെവലപ്മെന്‍റല്‍ ഇന്‍റര്‍വെന്‍ഷന്‍സ് വിഭാഗത്തില്‍ കുട്ടമ്പേരൂര്‍ ആറിന്‍റെ പുനര്‍ജ്ജീവന പ്രവര്‍ത്തനവും, ജലത്തെയും, മണ്ണിനെയും സംരക്ഷിക്കുന്നതിനുള്ള വികസന മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്. കേരളത്തിലാദ്യമായി നടത്തിയ ഈ പ്രവര്‍ത്തനത്തെ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി
Budhanoor Panchayat brings Kuttamperoor River back to Life.......